എതിരേ വന്ന ലോറി തട്ടി ആനയുടെ കൊമ്പ് അടർന്നു പോയി

ചാവക്കാട്. വാഹനാപകടത്തിൽ ആനയുടെ കൊമ്പ് അടർന്നു പോയി. പുലർച്ചെ ചാവക്കാടേക്ക് വരുന്നതിനിടയിൽ പറവൂരിനും കൊടുങ്ങല്ലൂരിനും ഇടയിൽ വച്ചാണ് കുളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആന അപകടത്തിൽപ്പെടുന്നത്. ലോറിയിലായിരുന്ന ആനയുടെ കൊമ്പ് പുറത്തേക്ക് ഇട്ട സമയം എതിരെ വന്ന ഗ്യാസ് ടാങ്കർ ഇടിക്കുകയായിരുന്നു. ഒരു കൊമ്പ് ഊരി പോവുകയും ഒരു കൊമ്പ് മുറിഞ്ഞു പോവുകയും ചെയ്തു. വലിയ രീതിയിൽ രക്തസ്രാവം ഉണ്ടായ ആനയെ പിന്നീട് മണത്തലയിലേക്ക് മാറ്റി. താൽക്കാലികമായി സ്ഥാപിച്ച തറയിൽ ആനക്കുള്ള ചികിത്സ ആരംഭിച്ചു. വെറ്റിനറി ഡോക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും ആനയെ പരിശോധിച്ചു. അപകടശേഷം നിർത്താതെ പോയ ഗ്യാസ് ടാങ്കർ കണ്ടെത്താനായില്ല.

Advertisement