രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സഭയിൽ വച്ചു

ന്യൂഡെല്‍ഹി .ധനകാര്യമന്ത്രി ധവള പത്രം സഭയിൽ വച്ചു. രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ സഭയിൽ വച്ചത്. മോദി സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികളും വിശദീകരിക്കുന്നു

യുപിഎ ഭരണകാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എൻഡിഎ അധികാരമേൽക്കുമ്പോൾ സമ്പദ് വ്യവസ്ഥ മോശം സ്ഥിതിയിലായിരുന്നു. തകരാവുന്ന അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായിരുന്നു ഇന്ത്യ. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനങ്ങൾ ശക്തിപ്പെടുത്തുക വെല്ലുവിളിയായിരുന്നു. യുപിഎ ഭരണകാലത്തിനെതിരെ നിര്‍മ്മലാ സീതാരാമന്‍ രൂക്ഷ വിമർശനം നടത്തി. യുപിഎ ഭരണകാലത്തെ രൂക്ഷമായി വിമർശിച്ച് ആണ്ധവളപത്രം. ഇന്ത്യയുടെ സാമ്പത്തിക കരുത്തിൽ ലോകത്തിന് വിശ്വാസം നഷ്ടമായിരുന്നു എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. യുപിഎ കാലത്ത് ഉയർന്ന കിട്ടാക്കടവും ഉയർന്ന ധനക്കമ്മിയും എന്നും ധവള പത്രം പറയുന്നു.

Advertisement