ബീച്ചില്‍ ബിജെപി വനിതാപ്രവര്‍ത്തകരുടെ ചൂലിനടി, സദാചാര പോലിസിംഗ് എന്ന് ആക്ഷേപം

Advertisement

കോഴിക്കോട്. ബിജെപി യുടെ സദാചാര പോലിസിംഗ് ബീച്ചില്‍ അരങ്ങേറി. കോന്നാട് ബീച്ചിലാണ് ബി.ജെ.പി വനിതാ പ്രവർത്തകരുടെ ചൂൽ സമരം. ബീച്ചിലിരുന്ന യുവാക്കളെ ചൂലുമായി ഓടിച്ചു വിട്ടു. ഇനിയെത്തിയാൽ ചൂലിനടിയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ബി.ജെ.പി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു ഇന്ന് വൈകീട്ട് ചൂൽ പ്രതിഷേധം നടന്നത്. ബീച്ചില്‍ അടുത്തിടെ എത്തുന്ന നിരവധി ജോഡികള്‍ പരസ്യ പ്രേമസല്ലാപങ്ങള്‍ നടത്തുന്നതും പരിസരം മറക്കുന്നതും പരാതിയായിരുന്നു. വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ എത്തുന്നതും ആക്ഷേപമായി.

Advertisement