കേണിച്ചിറ കേളമംഗലത്ത് കുടില്‍ തകര്‍ത്ത് കാട്ടാന

Advertisement

വയനാട്. കേണിച്ചിറ കേളമംഗലത്ത് കുടില്‍ തകര്‍ത്ത് കാട്ടാന. കാട്ടുനായ്ക്ക കോളനിയിലെ ബിജു സൌമ്യ ദമ്പതികള്‍ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം

പൂതാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കേളമംഗംലം കാട്ടുനായ്ക്ക കോളനിയിലായിരുന്നു ആനയുടെ പരാക്രമം. ബിജുവും സൌമ്യയും രണ്ട് കുട്ടികളും താമസിച്ചിരുന്ന കുടില്‍ കാട്ടാന തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

അരിയും പച്ചക്കറികളുമടക്കം തിന്നാണ് ആന വനത്തിനുള്ളിലേക്ക് കയറിയത്. വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുടില്‍ പുനര്‍നിര്‍മിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കി

നേരത്തെയും ഈ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. വനാതിർത്തിലെ മതിൽ ചാടി കടന്നാണ് ആനകൾ നാട്ടിലേക്കിറങ്ങുന്നത്. തൂക്കുഫെന്‍സിംഗ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആരോപണം.ആന കുടില്‍ തകര്‍ത്തതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍.

Advertisement