ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്നവർക്ക് നേരെ നിയന്ത്രണം വിട്ട കെ എസ് ആർടിസി ബസ് പാഞ്ഞു കയറി

Advertisement

തിരുവനന്തപുരം നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്റ്റാൻഡിൽ അപകടം. ബസ്റ്റാൻഡിൽ ബസ് കാത്തു നിന്നവർക്ക് നേരെ നിയന്ത്രണം വിട്ട വാഹനം വന്നിടി ക്കുകയായിരുന്നു. സംഭവത്തിൽ രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേർക്ക് കാലിന് ഗുരുതര പരുക്ക്. ബാക്കിയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. അപകടത്തിൽപ്പെട്ടവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. മഞ്ച വിളാകം – കാരക്കോണം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ്സാണ് അപകടം ഉണ്ടാക്കിയത്. ബ്രേക്ക് കിട്ടിയില്ലെന്നാണ് ഡ്രൈവറുടെ വിശദീകരണം.

Advertisement