കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ. ബാബുവിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഇഡിയുടെ നടപടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതല്‍ 2016 വരെ കെ.ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫീസില്‍ വച്ച് കെ. ബാബുവിനെ ഇ.ഡി നേരത്തേ ചോദ്യംചെയ്തിരുന്നു. ഇതേ സംഭവത്തില്‍ വിജിലന്‍സും ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്.

Advertisement