കൈരളി വായനശാലയിൽ ബഷീർ സ്ക്വയർ സമർപ്പണം നടത്തി

Advertisement

പോരുവഴി : ഇടയ്ക്കാട് തെക്ക് കൈരളി വായനശാലയിൽ മലയാള സാഹിത്യലോകത്തിന് തൻ്റെതായ ഒരു ഭാഷ പകർന്ന് നൽകിയ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണക്കായി ഗ്രന്ഥശാലയിൽ ഒരുക്കിയ ബഷീർ സ്ക്വയർ സമർപ്പണം നടത്തി. മുൻ രാജ്യസഭാഗം അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു.

കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ബി. ബിനീഷ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീതാ സുനിൽ ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ എം. സുൽഫിഖാൻ റാവുത്തർ, ഗ്രന്ഥശാല മുൻ സെക്രട്ടറി എൻ തങ്കപ്പൻ, ഇടയ്ക്കാട് നളന്ദ വായനശാല പ്രസിഡൻ്റ് നീലാബരൻ എന്നിവർ സംസാരിച്ചു. വായനശാലാ സെക്രട്ടറി കെ. ജയചന്ദ്രൻ സ്വാഗതവും പ്രസിഡൻ്റ് വി ബേബികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കലാ കായിക മത്സരങ്ങളിൽ മികവു പുലർത്തിയ കുട്ടികളെ ആദരിക്കുകയും കട്ടികളുടെ കലാപരിപാടികളും നടന്നു.

Advertisement