പഴനി ക്ഷേത്രത്തിൽ തീർത്ഥാടകനെ പൊലിസ് മർദിച്ചതിൽ തീർത്ഥാടകരുടെ പ്രതിഷേധം

പഴനി.തമിഴ് നാട് പഴനി ക്ഷേത്രത്തിൽ തീർത്ഥാടകനെ പൊലിസ് മർദിച്ചതിൽ തീർത്ഥാടകരുടെ പ്രതിഷേധം. ബാരിക്കേഡ് ചാടി കടക്കാൻ ശ്രമിച്ച സേലം സ്വദേശി ചന്ദ്രനെയാണ് സുരക്ഷാ ജീവനക്കാരൻ മർദിച്ചത്. മർദനത്തിൽ ചന്ദ്രൻ്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഇയാളുടെ മകനും പരുക്കേറ്റിട്ടുണ്ട്. ഇതിനു പിന്നാലെയാണ്
അഞ്ഞൂറോളം തീർത്ഥാടകർ ക്ഷേത്രത്തിനു മുന്നിൽ പ്രതിഷേധിച്ചത്. സുരക്ഷാ ജീവനക്കാരനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജീവനക്കാരനെ സസ്പെൻഡു ചെയ്യുമെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചന്ദ്രനും, മകനും ചികിത്സയിലാണ്

Advertisement