ജയിൽ സൂപ്രണ്ട് കിണറിൽ വീണു മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് ജയിൽ സൂപ്രണ്ട് കിണറിൽ വീണു മരിച്ചു. വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂർ മാവുവിള സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. കുഞ്ചലുംമൂട് സ്പെഷ്യൽ ജയിൽ സൂപ്രണ്ട് ആണ് മരിച്ച സുരേന്ദ്രൻ .. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഇദ്ദേഹം കാൽവഴുതി കിണറിൽ വീണു എന്നാണ് പറയുന്നത്. വിവരം അറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫെയർഫോഴ്‌സ് എത്തി സുരേന്ദ്രനെ പുറത്തെടുത്ത് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement