ഗർഭസ്ഥ ശിശു മരിച്ചത് ആശുപത്രിയുടെ ചികിത്സാ പിഴവുമൂലം എന്ന് പരാതി,ഡോക്ടർക്കെതിരെ കേസെടുത്തു

പത്തനംതിട്ട . തിരുവല്ലയിൽ ഗർഭസ്ഥ ശിശു മരിച്ചത് ആശുപത്രിയുടെ ചികിത്സാ പിഴവുമൂലം എന്ന് പരാതി. അമ്പലപ്പുഴ സ്വദേശികളുടെ പരാതിയിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഇന്നലെയാണ് 9 മാസം പ്രായമുള്ള ഗർഭസ്ഥശിശു ആശുപത്രിയിൽ വച്ച് മരിച്ചത്.

അമ്പലപ്പുഴ തെക്ക് കമ്പിയിൽ വീട്ടിൽ ഹരികൃഷ്ണൻ – വന്ദന ദമ്പതികളുടെ ആൺ കുഞ്ഞ് മരച്ചി സംഭവത്തിലാണ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സൂസനക്കെതിരെ പോലീസ് കേസെടുത്തത്. കുഞ്ഞിന് അനക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം എട്ടാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ വന്ദന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ വന്ദനയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഡോക്ടർ വന്ദനയെ അഡ്മിറ്റ് ആക്കാൻ തയ്യാറായില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

തുടർന്ന് ബന്ധുക്കളുടെ നിർബന്ധപ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട വന്ദനയ്ക്ക് വൈകിട്ടോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് നടത്തിയ സ്കാനിംഗിൽ ആണ് കുഞ്ഞ് വയറിനുള്ളിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വൈകിട്ട് 7 മണിയോടെ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയ മാതാവ് വന്ദന തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിൻറെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.സംഭവത്തിൽ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്

Advertisement