കൂറ്റന്‍ ബലൂണ്‍ ചെന്നൈ വിമാനത്താവളത്തിലെ റൺവേയിലേക്ക് പറന്നെത്തി… ഒഴിവായത് വന്‍ അപകടം

Advertisement

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബലൂണ്‍ ചെന്നൈ വിമാനത്താവളത്തിലെ റൺവേയിലേക്ക് പറന്നെത്തി. രണ്ടാം റണ്‍വേയ്ക്ക് സമീപമാണ് ബലൂണ്‍ നിയന്ത്രണംവിട്ട് പറന്നെത്തിയത്. നെഹ്രു സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന ബലൂണ്‍ എങ്ങനെയെത്തിയെന്നതില്‍ അന്വേഷണം തുടങ്ങി. 
എയര്‍പോര്‍ട്ടിന് സമീപത്ത് അഞ്ച് ലെയര്‍ പരിശോധനയുണ്ടെങ്കിലും റണ്‍വേയ്ക്ക് സമീപത്ത് എത്തിയപ്പോഴാണ് ബലൂണ്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആ സമയത്ത് വിമാനങ്ങള്‍ ഇറങ്ങുന്ന സാഹചര്യമുണ്ടായാല്‍ ബലൂണ്‍ വിമാനത്തിന്റെ എഞ്ചിനിലേക്ക് വലിച്ചെടുക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. എന്നാല്‍ വിമാനമൊന്നും ലാന്‍ഡ് ചെയ്യാത്തതിനാല്‍ വന്‍ അപകടം ആണ് ഒഴിവായത്.

Advertisement