തൊട്ടിലിൽ കുരുങ്ങി അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട .തൊട്ടിലിൽ കുരുങ്ങി അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവം കോന്നിയിൽ.
കോന്നി ചെങ്ങറ ഹരിവിലാസത്തിൽ ഹരി -നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്.ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു അപകടം.

Advertisement