മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ ക്കെതിരെ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ കണ്ടെത്തലുകള്‍

തൊടുപുഴ. ഭൂമി കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ ക്കെതിരെ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ കണ്ടെത്തലുകള്‍.

പുറമ്‌ബോക്ക് ഭൂമി കയ്യേറി മതില്‍ നിര്‍മ്മിച്ചതായിയാണ് കണ്ടെത്തിയിരിക്കുന്നത്.ഇതിന് പുറമേ 50 സെന്റ് ഭൂമി കയ്യേറിയെന്നും കണ്ടെത്തിയട്ടുണ്ട്.

ലഭ്യമായ വിവരങ്ങളനുസരിച്ച് ഭൂമി രജിസ്ട്രേഷനിലും ക്രമക്കേട് കണ്ടെത്തിയട്ടുണ്ടെന്നാണ് . 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം , രജിസ്ട്രേഷന്‍ സമയത്ത് മറച്ചുവെച്ചുവെന്നും നികുതി വെട്ടിപ്പ് നടത്തിയതായും വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അതേ സമയം ഭൂമി അളന്ന് നോക്കാതെയാണ് പുറമ്‌ബോക്ക് കയ്യേറിയെന്ന അരോപണമെന്ന് മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.അധികം ഭൂമി ഉണ്ടെങ്കില്‍ തുടര്‍ന്നുള്ള നടപടി സ്വീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.കെട്ടിടനമ്ബര്‍ ഇല്ലാത്തതിനാല്‍ ഒരു കെട്ടിടത്തിന്റഎ മൂല്യം കണക്കാക്കിയിരുന്നില്ല. അതിനാലാണ് രജിസ്ട്രേഷന്‍ സമയത്ത് ഈ കെട്ടിട്ടം കാണിക്കാതെയിരുന്നതെന്നും അദ്ദേഹം പറഞ്ഞു

Advertisement