മരിച്ചെന്ന് കരുതിയ ആൾ 47 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ച് വന്നു

പാലക്കാട്‌. മരിച്ചെന്ന് കരുതിയ ആൾ 47 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ച് വന്നു. അയിലൂർ ആലമ്പളം സ്വദേശി യൂസഫാണ് വീട്ടിൽ തിരിച്ചെത്തിയത്. മലപ്പുറത്ത് ജോലി ചെയ്ത് പോരുകയായിരുന്നു യുസുഫ്. ഭാര്യ മരിച്ച വിവരം പോലും 83കാരനായ യൂസുഫ് അറിഞ്ഞിരുന്നില്ല. യൂസുഫ് മരിച്ചെന്ന ഉത്തമവിശ്വാസത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും. ഏറെ പാടുപെട്ടാണ് ആളെ തിരിച്ചറിഞ്ഞത്.

Advertisement