വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Advertisement

തിരുവനന്തപുരം . വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതി അനിൽ ഒതളങ്ങ കഴിച്ചത്. അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പോലീസുകാർ ചേർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില അതീവ ഗുരുതരം.തിരുവനന്തപുരം ഇടവ സ്വദേശിയാണ് അനിൽ. ഇന്നലെ വൈകിട്ടാണ് പ്രതി അനിൽ ബന്ധുവായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വെട്ടേറ്റ വിഷ്ണുവും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Advertisement