വിദ്യാർത്ഥി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ അധ്യാപികക്കെതിര കേസെടുത്ത് പൊലീസ്

പത്തനംതിട്ട. തിരുവല്ല ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥി ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ അധ്യാപികക്കെതിര കേസെടുത്ത് പൊലീസ് .മലയാളം വിഭാഗം അധ്യാപിക മെലിന ജെയിംസിനെതിരായാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് അധ്യാപികയെ പൊതു വിദ്യാഭ്യാസ ഡയക്ടർ സസ്പെന്റ് ചെയ്തു.
രണ്ടാംവർഷ വിദ്യാർഥിയാണ് ഇന്നലെ പുലർച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത് .സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ തിരുവല്ല ഡയറ്റിലേക്ക് മാർച്ച് നടത്തി പ്രിൻസിപ്പാളിനെ ഉപരോധിച്ചു.

വിദ്യാർത്ഥികൾ മനപ്പൂർവ്വം തോൽപ്പിക്കാൻ ശ്രമിക്കുന്നു. വ്യാജ പരാതികൾ നൽകുന്നു. ഇന്റെർണൽ മാർക്ക് വെട്ടികുറക്കാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി തിരുവല്ലയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ മലയാളം വിഭാഗം അധ്യാപികക്കെതിരെ കുറച്ചുദിവസങ്ങളായി സമരത്തിലാണ്.ഈ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥിയാണ് ഇന്നലെ പുലർച്ചയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അധ്യാപികയുട മാനസിക പീഡനവും കോളേജിൽനിന്ന് പുറത്താക്കുമെന്ന ഭീഷണിയുമാണ് ആത്മഹത്യാശ്രമത്തിന് പിന്നില്ലെന്ന് വിദ്യാർത്ഥി പോലീസിനും നൽകി. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ് . വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലയാളം വിഭാഗം അധ്യാപിക മെലിന ജെയിംസിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. എസ് എഫ് ഐ പ്രവർത്തകർ ഡയറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി.


പ്രവർത്തകരുടെ ഉപരോധത്തിന് ഒടുവിൽ മലയാളം വിഭാഗം അധ്യാപിക മെലിന ജെയിംസിനെ സസ്പെന്റ് ചെയ്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി

Advertisement