സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു

കൊച്ചി.സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു. പാല രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ മേജർ ആർച്ച് ബിഷപ്പ് ആയേക്കുമെന്നാണ് സൂചന
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സിനഡിന്റെ രണ്ടാം ദിനമായ ഇന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ സഭാ അധ്യക്ഷനെ തെരഞ്ഞെടുത്തത്.വത്തിക്കാൻ നിന്നുള്ള അംഗീകാരം ലഭിക്കുന്നതോടെ നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന

പുതിയ സഭാ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനായി ഇന്നലെ ആരംഭിച്ച സിനഡിൽ ഇന്നാണ് വോട്ടെടുപ്പ് നടന്നത്.
വിരമിച്ചവരടക്കം 55 ബിഷപ്പുമാരാണ് സിനഡിൽ പങ്കെടുക്കുന്നത്. ഇതിൽ 53 ബിഷപ്പുമാർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. വേട്ടെടുപ്പിൽ മുന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന ആൾ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് ചട്ടം. ഇന്നു രാവിലെ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ തന്നെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനായി . പാല രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചതായാണ് സൂചന. വേട്ടെടുപ്പിന്റെ വിശദാംശങ്ങൾ സിനഡ് വത്തിക്കാന് കൈമാറി . വത്തിക്കാനിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നതോടെ നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ശനിയാഴ്ചയാണ് സിനഡ് ഔദ്യോഗികമായി സമാപിക്കുക

Advertisement