ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ വിളിച്ചു ചേർത്ത സീറോമലബാർ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ഇന്നാരംഭിക്കും

Advertisement

കൊച്ചി.എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ വിളിച്ചു ചേർത്ത സീറോമലബാർ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ഇന്നാരംഭിക്കും. സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗികമായി സിനഡുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഇന്ന് മുതൽ ജൂൺ 16 വരെയാണ് സമ്മേളനം നടക്കുക. സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് അടിയന്തര സമ്മേളനം വിളിച്ചു ചേർത്തത്. സിനഡ് വിളിച്ചുചേർത്തുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് നേരത്തെ സിനഡ് അംഗങ്ങളായ മെത്രാന്മാർക്ക് നൽകിയിരുന്നു. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 56 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തലാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.

Advertisement