കേരളത്തില്‍ ഇരട്ടനീതി,മുഖ്യമന്ത്രിക്ക് സമനിലതെറ്റി, രാഹുലിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

Advertisement

തിരുവനന്തപുരം.യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ ഉൾപ്പെടെ വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത നടപടി സർക്കാരിന്റെയും പോലീസിന്റെയും ഫാസിസ്റ്റ് മുഖമാണ് തുറന്നുകാട്ടുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം പോലീസ് നടപടിയെ ന്യായീകരിച്ച് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത് എത്തി

ഒളിവിൽ അല്ലാതിരുന്നിട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്ത രീതിയാണ് വിമർശന വിധേയമായിരിക്കുന്നത്. നോട്ടീസ് നൽകി വിളിപ്പിച്ചാൽ ഹാജരാകുന്ന രാഹുലിനെ, വീട് വളഞ്ഞ അറസ്റ്റ് ചെയ്തത് എന്തിന് എന്നാണ് പ്രതിപക്ഷ നേതാക്കളുടെ ചോദ്യം. രാഹുലിനെ അമ്മയുടെമുന്നില്‍ വച്ച് അറസ്റ്റുചെയ്യണമെന്ന വാശിയോടെയാണ് എത്തിയത്. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ചോദിച്ചു. ഇരട്ട നീതിയാണ് സംസ്ഥാനത്ത്. പൊലീസിനെ ആക്രമിച്ചു എന്ന പേരിലാണ് രാഹുലിനെതിരെ കേസ്, താനിപ്പോള്‍ നില്‍ക്കുന്നത് ചാലക്കുടിയിലാണ്. ഇവിടുത്തെ പൊലീസ് ജീപ്പ് തകര്‍ത്ത നേതാക്കളെ പൊലീസ് പിടികൂടിയിട്ട് സ്റ്റേഷനില്‍നിന്നുംമനോചിപ്പിച്ചവരിവിടെയുണ്ട്. എസ്ഐയെ നടുറോഡില്‍ പട്ടിയെ തല്ലിക്കൊല്ലുംപോലെ കൊല്ലുമെന്ന് പറഞ്ഞവരും ഇവിടെയുണ്ട്. യൂത്ത്കോണ്‍ഗ്രസുകാരെ ആക്രമുിച്ചതിന് പൊലീസ് ജാമ്യമില്ലാ കേസെടുത്തവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ഗൂഡസംഘമാണ് ഭരിക്കുന്നത്. സതീശന്‍പറഞ്ഞു.

പോലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുന്നതായും നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഈ പോക്ക് അപകടത്തിലേക്കെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

മുഖ്യമന്ത്രിക്ക് സമനില തെറ്റി എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രതികരണം. യുഡിഎഫ് ചർച്ച ചെയ്ത് സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊലീസിനെ കയറൂരി വിട്ടത് ആണോ എന്ന് ഭരിക്കുന്നവർ വ്യക്തമാക്കണം.ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല.കേരളത്തിൽ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ട് നീതി.ഇന്ത്യ മുന്നണിയിൽ ഇരിക്കുന്നവർ ആണ് കേരളത്തിൽ ഇത് ചെയ്യുന്നത്

അതേസമയം, അക്രമ സമരം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് പ്രത്യേക പരിഗണനയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.രാഹുലിന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലം ചവറയിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വൈദ്യ പരിശോധനയ്ക്ക് ശേഷം രാഹുലുമായി വന്ന പോലീസ് വാഹനം തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത് നേരിയ സംഘർഷത്തിനും ഇടയാക്കി. പോലീസ് നടപടിക്കെതിരെ ഡിജിപി ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടന്നു

Advertisement