രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം

തിരുവനന്തപുരം . യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം. സെക്രട്ടറിയേറ്റ്, ഡിജിപി ഓഫീസ് മാർച്ചുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ രാഹുലിന്റെ ജാമ്യ അപേക്ഷകൾ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുക. ജാമ്യ അപേക്ഷയിൽ വിധി വന്നില്ലെങ്കിലോ അപേക്ഷ തള്ളിയാലോ രാഹുലിന്റെ ജയിലിൽ തുടരേണ്ടി വരും.

പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും, ഡിജിപി ഓഫീസിലേക്ക് നടന്ന മാർച്ചിനെതിരെ എടുത്ത കേസിലുമായിരുന്നു രാഹുൽ മാങ്കൂകൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. ഇതിൽ സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. ഡിജിപി ഓഫീസ് മാർച്ചിന് എതിരെ എടുത്ത ജാമ്യാപേക്ഷയാണ് ഇന്നത്തേക്ക് മാറ്റിയത്.

Advertisement