ആലപ്പുഴയിലും കാഞ്ഞങ്ങാടും നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Advertisement

ആലപ്പുഴ.രാഹുൽ മാങ്കുട്ടത്തിലിന് എതിരേയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആലപ്പുഴയിലും കാഞ്ഞങ്ങാടും നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്ച്ചില്‍ സംഘര്‍ഷം. ആലപ്പുഴയില്‍ പൊലീസിന്‍റെ ലാത്തിച്ചാര്‍്ജില്‍ വനിതാ നേതാക്കളക്കടക്കം പത്ത് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എം പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലിച്ചതച്ചു

ആലപ്പുഴയില് ജില്ലാ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് 200 മീറ്റർ അകലെ വച്ച് തന്നെ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു. പൊലീസിന് നേരെ കല്ലും വടിയും വലിച്ചെറിഞ‍്പ്പോള്‍ 13 തവണ ജലപീരങ്കി പ്രയോഗിച്ചു. പക്ഷെ ഫലമുണ്ടായില്ല. അരമണിക്കൂറോളം പ്രതിഷേധം തുടർന്നു..

പിന്നീട് പ്രവര്ത്തകര്‍ രണ്ട് ബാരിക്കേഡുകള് തള്ളി മാറ്റി മുന്നോട്ട് കുതിച്ചു. ഇതോടെയാണ് ലാത്തിച്ചാര്ജ് തുടങ്ങിയത്.ആദ്യംബാരിക്കേഡ് മറികടന്ന ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എം പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. തലക്ക് ഗുരുതര പരിക്കേറ്റു. മറ്റു പ്രവർത്തകർ എത്തുന്നത് വരെ എഴുന്നേൽക്കാൻ കഴിയാതെ പ്രവീൺ നടുറോഡിൽ കിടന്നു.

സംസ്ഥാന വൈസ് പ്രസി‍ഡന‍്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകരേയും പൊലീസ് ക്രൂരമായി മര്ദ്ദിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഘാ രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് ഗംഗാശങ്കർ, മുത്താരാ രാജ് എന്നിവർക്കും പരിക്കേറ്റു. പുരുഷ പൊലീസുകാര് വനിതകളെ വളഞ്ഞിട്ട് തല്ലിയെന്ന് പ്രവര്‍ത്തകര് ആരോപിച്ചു

ഇതില്‍ പ്രതിഷേധിച്ച പ്രവര്ത്തകര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ ഉപരോധിച്ചു. ഗുരുതരമായി പരിക്കേറ്റ് സംസ്ഥാന നേതാക്കളടക്കമുള്ള നേതാക്കളെ ആലപ്പുഴ മെഡിക്കല് കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസ് മാർച്ചിലേക്ക് പ്രകടനം നടത്തിയ പ്രവര്ത്തകര് ബാരിക്കേഡ് മറിച്ചിട്ടതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രവര്ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.

Advertisement