പ്രതിഷേധങ്ങളെ വകവെക്കാതെ വന്നു,ആരും നിയമത്തിന് അതീതരല്ലെന്ന് ഗവര്‍ണര്‍

Advertisement

ഇടുക്കി.പ്രതിഷേധങ്ങളെ വകവെക്കാതെ ഗവർണർ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച
പരിപാടിയിൽ പങ്കെടുത്തു. തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. തൊടുപുഴയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഇടുക്കിയിൽ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പൂർണം.

ഹർത്താൽ ദിനത്തിൽ തൊടുപുഴയിലേക്ക് എത്തിയ ഗവർണരേ വരവേറ്റത് SFI യുടെ പ്രതിഷേധ ബാനറും കരിങ്കൊടിയും.
കരിങ്കൊടി കാട്ടിയത് മൂന്ന് ഇടങ്ങളിൽ. ഷാപ്പ് പടിയിൽ റോഡും ഉപരോധിച്ചു.

പ്രതിഷേധങ്ങളെ ഭയമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.ആരും നിയമത്തിന് അതീതരല്ല. എത്ര ഉന്നതനായാലുംനിയമത്തോട് വിധേയത്വം കാണിക്കണം.എത്ര അധികാരം ഉണ്ടെങ്കിലും നിയമം അതിനും മുകളില്‍ .വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇൻഷുറൻസ് പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്

എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ വ്യാപാരി വ്യവസായി ഏകോപന സമിതി ആക്രമിക്കുന്ന നിലപാട് എന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഹർത്താലിനെ വിമർശിച്ച് വ്യാപാര വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി.

Advertisement