കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കാസർകോട്. കുണിയയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചട്ടഞ്ചാല്‍ സ്വദേശി ഗോപാലകൃഷ്ണന്‍ , സഹോദരി ഭര്‍ത്താവ് പരവനടുക്കം സ്വദേശി നാരായണന്‍ എന്നിവരാണ് മരിച്ചത്.
കാറിലുണ്ടായിരുന്ന ആറ് പേർക്കും പരുക്കേറ്റു. ബദിയടുക്കയിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ശേഷം
ദേശീയപാത നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് മറിഞ്ഞു. പരുക്കേറ്റ കാർ യാത്രികർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement