കോട്ടക്കൽ നഗരസഭാ ഭരണം മുസ്ലിം ലീഗ് തിരിച്ചുപിടിച്ചു; ഡോ. ഹനീഷ ചെയർപേഴ്‌സൺ

മലപ്പുറം:
കോട്ടക്കൽ നഗരസഭാ ഭരണം തിരിച്ചുപിടിച്ച് മുസ്ലിം ലീഗ്. ഏഴിനെതിരെ ഇരുപത് വേട്ടുകൾക്ക് മുസ്ലിം ലീഗിലെ ഡോ. ഹനീഷ നഗരസഭ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഇടതുപക്ഷ സ്വതന്ത്രന്റെ പിന്തുണയും ഹഷീനയ്ക്ക് ലഭിച്ചു. ഒൻപതാം വാർഡ് അംഗം ഫഹദ് നരിമടയ്ക്കലാണ് മുസ്ലിം ലീഗിന് വോട്ട് ചെയ്തത്. എൽഡിഎഫ് കൗൺസിലർ അടാട്ടിൽ റഷീദ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.
മുസ്ലിം ലീഗിലെ വിമത നീക്കങ്ങൾക്ക് പരിഹാരമായതോടെ ഇടതുപിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൻ മുഹ്സിന പൂവൻമഠത്തിലും വൈസ് ചെയർമാൻ പി പി ഉമ്മറും രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

Advertisement