പത്തനംതിട്ട ജനറൽ ആശുപത്രി ഒപി ബ്ലോക്ക് സമീപം സീലിംഗ് പൊട്ടി താഴെ വീണു

പത്തനംതിട്ട. ജനറൽ ആശുപത്രി ഒപി ബ്ലോക്ക് സമീപം സീലിംഗ് പൊട്ടി താഴെ വീണു. രോഗികൾ ഡോക്ടേഴ്സ്നെ കാണാനായി കാത്തിരിക്കുന്ന സ്ഥലത്തിന് സമീപമാണ് റൂഫ് സീലിംഗ് അടർന്നുവീണത്. ആർക്കും പരിക്കില്ല.അതേസമയം ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിൽ നടക്കുന്നതായി അഴിമതിയാണെന്ന് ആരോപിച്ച് യുഡിഎഫും യുവമോർച്ചയും പ്രതിഷേധിച്ചു .അതേസമയം യുഡിഎഫ് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി ഭരിച്ചിരുന്ന കാലത്തെ നിർമ്മാണമാണ് ഇതെന്നാണ് സിപിഐഎം നിലപാട്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഒ പി ബ്ലോക്കിന് സമീപം റൂഫ് സീലിംഗ് അടർന്നു താഴെ വീണത്. അധികം തിരക്കില്ലാത്ത സമയമായതിനാൽ ആരുംതന്നെ ഇതിന് താഴെയുണ്ടായിരുന്നില്ലആരുംതന്നെ ഇതിന് താഴെ ഉണ്ടായിരുന്നില്ല.

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സീലിംഗ് നടത്തിയത്.ഇതിനു മുൻപും തൊട്ടപ്പുറത്ത് സീലിംഗ് അടർന്നു വീണിട്ടുണ്ട്. കരാറിൽ അഴിമതി ആരോപിച്ച് യുഡിഎഫ് കൗൺസിലർമാരും യുവമോർച്ചയും പ്രതിഷേധവുമായി എത്തി.

പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ റൂഫ് സീലിങ്ങിന്റെ നിർമ്മാണം നടക്കുമ്പോൾ യുഡിഎഫ് ആണ് നഗരസഭ ഭരിച്ചിരുന്നതെന്നും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെ മേൽനോട്ടവും യുഡിഎഫിന് ആയിരുന്നുവെന്നും പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ

സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Advertisement