പട്ടകടവ് സെന്റ് ആൻഡ്രൂസ് ഇടവകയിൽ ഏകദിന വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട:പട്ടകടവ് സെന്റ് ആൻഡ്രൂസ് ഇടവകയിൽ ഇടവക അധ്യാപക കൂട്ടായ്മ ഗുരുസംഗമത്തിന്റെയും,മതബോധന കൂട്ടായ്മയുടെയും, വിദ്യാഭ്യാസ ശുശ്രുഷസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കൗമാര -യൗവന യുവതയ്ക്കായി ഏകദിന വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിച്ചു.ഇടവക വികാരി ഫാ.മനോജ് ആന്റണി അദ്ധ്യക്ഷത വഹിച്ചു.സെമിനാർ റവ.ഡോ.ബേണി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.സിസ്റ്റർ.ട്രീസാ പയസ്.ഇടവക സെക്രട്ടറി.അനിൽ.എസ്, കോർഡിനേറ്റർ കെ.ജെ.തോമസ്,ബെനഡിക്ട് വി, കുഞ്ഞുമോൻ സഖറിയ,റാണി ടൈറ്റസ്,റോജാ സജീവ്,ജിജി അനിൽ, മെർലിൻ കുഞ്ഞുമോൻ,ആഗസ് രാജു, കവിതാ സന്തോഷ്,സാഗ് പി.തോമസ് എന്നിവർ സംസാരിച്ചു.ഗുരുസംഗമം കൺവീനർ സോമൻ മൂത്തേഴം സ്വാഗതവും മതബോധന പ്രിൻസിപ്പാൾ ഡോ.തോമസ് അൽഫോൺസ് നന്ദിയും പറഞ്ഞു.വിവിധ വിഷയങ്ങളെ അധികരിച്ച് നടന്ന ക്ലാസ്സുകൾക്ക്
ഡോ.ബേണി വർഗ്ഗീസ്,അഭിലാഷ് ജസ്റ്റിൻ,ഡോ.തോമസ് അൽഫോൺസ്,ഡോ.ബോബി തോമസ്,ഡോ.സന്ദീപ്, ഡി.എസ്.മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി.വൈകിട്ട് ഫാദർ.മനോജ് ആന്റണി യുടെ കാർമ്മികത്വത്തിൽ ദിവ്യബലിയോടെ സെമിനാർ സമാപിച്ചു.

Advertisement