അട്ടപ്പാടി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

പാലക്കാട്.അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാജോര്‍ജ്.വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി. കോട്ടത്തറ ആശുപത്രിയില്‍ പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അത് നേരിട്ട് വിലയിരുത്തുന്നതിനാണ് എത്തിയത്. ചില പ്രവര്‍ത്തികള്‍ വളരെ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത് എന്ന ആക്ഷേപമുണ്ടായിരുന്നു.

മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനങ്ങളില്‍ അട്ടപ്പാടി ഉണ്ടായിരുന്നില്ല.ആശുപത്രി നേരിടുന്ന വിവിധ പരിമിതികളെക്കുറിച്ച് ജീവനക്കാര്‍ ആരോഗ്യമന്ത്രിയെ ബോധ്യപ്പെടുത്തി.ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു. കുഞ്ഞ് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിയെ അറിയിച്ചു

Advertisement