ബില്ലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്ന ഗവർണർമാര്‍ക്കെതിരെ,കേസ് ഇന്ന്

Advertisement

തിരുവനന്തപുരം . ബില്ലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്ന ഗവർണർമാര്‍ക്കെതിരെ പഞ്ചാബ് തമിഴ്നാട് സർക്കാരുകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.നിയമസഭ പാസാക്കിയ ബില്ലുകൾ, നയങ്ങൾ എന്നിവയിൽ ഒപ്പുവെക്കാത്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹർജിയിൽ സംസ്ഥാന സർക്കാരുകൾ ആരോപിക്കുന്നത്.അതേസമയം സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ രണ്ട് ബില്ലുകള്‍ക്ക് പഞ്ചാബ് ഗവർണർ അംഗീകാരം നൽകിയിരുന്നു .ബില്ലുകളിൽ സ്വീകരിച്ച നടപടി പഞ്ചാബ് ഗവർണർ സുപ്രീംകോടതിയെ അറിയിക്കും. അതേസമയം ഗവർണർക്കെതിരെ കേരളം സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചേക്കില്ല. എന്നാല്‍ ഈകേസുകളിലെ ഗതിയും വിധിയും കേരളത്തിന്‍റെ കേസിനെയും സ്വാധീനിക്കു മെന്നുറപ്പാണ്.

Advertisement