ട്രെയിനിൽ ഓടി കയറുന്നതിനിടെ അപകടം , യാത്രക്കാരന്റെ കൈ അറ്റുപോയി

കായംകുളം.ഓടുന്ന ട്രെയിനിൽ കയറുന്നതിനിടയിലുണ്ടായ അപകടത്തിൽ യാത്രക്കാരന്റെ കൈ അറ്റുപോയി.
അപകടത്തിൽ നാഗ്പൂർ സ്വദേശി രവിയുടെ ഇടതു കൈ ആണ് അറ്റു പോയത്. കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ യാത്രക്കാരനാണ്.
വെള്ളം വാങ്ങാൻ വേണ്ടിയാണ് കായംകുളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. ട്രെയിൻ എടുത്തപ്പോൾ ഓടിക്കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. രവിയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൈ തുന്നി ചേർത്താനും മറ്റു വിദഗ്ധ ചികിത്സയ്ക്കുമായി ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ബന്ധുക്കൾക്കൊപ്പം പൂനയിലേക്കുള്ള യാത്രയിൽ വച്ചാണ് അപകടം ഉണ്ടായത്.

Advertisement