കുടിശ്ശിക പെരുകി :പോലീസ് വാഹനങ്ങൾക്ക് ജനുവരി ഒന്നു മുതൽ ഇന്ധനമില്ല

Advertisement

കൊല്ലം. സംസ്ഥാനത്തെ പോലീസ് വാഹനങ്ങൾക്ക് ജനുവരി ഒന്നു മുതൽ ഇന്ധനം നൽകില്ലെന്ന് പൊതുമേഖല പമ്പുടമകൾ.ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ജനറൽ സെക്രട്ടറി സഫ അഷ്റഫാണ് വാർത്താക്കുറിപ്പിലൂടെ ഈ കാര്യം അറിയിച്ചത്.പോലീസ് വാഹനങ്ങൾ ഒരു പമ്പിന് നാല് മുതൽ 10 ലക്ഷം രൂപ വരെ ഇന്ധനം വാങ്ങിയ ഇനത്തിൽ ഡീലർമാർക്ക് നൽകാനുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജ ഇന്ധനക്കടത്തും സ്വകാര്യ പമ്പുകളുടെ കടന്നു കയറ്റവും മൂലം പ്രതിസന്ധിയിലായ പൊതുമേഖല പെട്രോൾ പമ്പുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് .ഈ സാഹചര്യത്തിൽ പോലീസ് വാഹനങ്ങൾക്ക് ഇനിയും കടം നൽകാനാകില്ലെന്ന് പമ്പുടമകൾ പറയുന്നു. കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനുവരി ഒന്നു മുതൽ പോലീസിൻ്റെ പ്രവർത്തനം താറുമാറാകുന്ന അവസ്ഥയാണ്.

Advertisement