എസ്എഫ്ഐ നേതാക്കളുടെ മർദ്ദനമേറ്റു എന്ന് പരാതി ഉയർന്ന വിദ്യാർത്ഥിനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്ത പോലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

പത്തനംതിട്ട. മൗണ്ട് സീയോൻ ലോ കോളജിൽഎസ്എഫ്ഐ നേതാക്കളുടെ മർദ്ദനമേറ്റു എന്ന് പരാതി ഉയർന്ന വിദ്യാർത്ഥിനിക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചേർത്ത് കേസെടുത്ത പോലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം – പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പോലീസുമായി ഉന്തും തള്ളിലും ഏർപ്പെട്ടു – അതേ സമയം കേസ് അന്വേഷിക്കുന്ന ആറന്മുള സിഐയെ ചുമലെകളിൽ നിന്ന് മാറ്റി ഡിവൈഎസ്പി എസ് നന്ദകുമാറിനെ ചുമതല ഏൽപ്പിച്ചു.

ഡിവൈഎഫ്ഐ പെരുന്നാള് ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റിയംഗവുമായ ജയ്സൺ ജോസഫിനെതിരെ പരാതി ഉന്നയിച്ച കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിലെ നിള എസ് പണിക്കർ എന്ന വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ല കേസെടുത്തു പോലീസ് നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച്.

തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർ പോലീസുമായി ഏറെനേരം സംഘർഷത്തിൽ ഏർപ്പെട്ടു. തുടർന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത രാഹുൽ മങ്കൂട്ടത്തിൽ മന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്

ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് ഉറപ്പിനെ തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. അതേസമയം പരാതി ഉയർന്ന സാഹചര്യത്തിൽ മൗണ്ട് സിയോൺലോ കോളേജിലെ വിവാദമായ കേസ് അന്വേഷണത്തിൽ നിന്ന് ആറന്മുള സി ഐെ യെ മാറ്റി. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിനാണ് പുതിയ അന്വേഷണ ചുമതല

Advertisement