കാണാമറയത്തെ കടുവയ്ക്കായി കൂടോട് കൂട്

Advertisement

വയനാട്. വാകേരിയിലെ നരഭോജി കടുവയ്ക്കായി നാലാമത്തെ കൂട് സ്ഥാപിച്ച് വനം വകുപ്പ് . കൂടല്ലൂർ കവലയ്ക്ക് മുകളിലായാണ് കൂട് സ്ഥാപിച്ചത് .പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയ്ക്കായി തെരച്ചിൽ തുടരുകയാണ്. ദൗത്യത്തിന്റെ പുരോഗതി ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ മേൽനോട്ട ചുമതലയുള്ള ഉത്തരമേഖല സിസിഎഫ് കെഎസ് ദീപയും ഡിഎഫ്ഓ ഷജ്നാ കരീമും വിശദീകരിച്ചു . കടുവയെ അനുകൂല സാഹചര്യത്തിൽ കണ്ടെത്തിയാൽ മയക്കുവെടി വയ്ക്കാനാണ് വനംവകുപ്പിന്റെ ഒരുക്കം.. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നുമുള്ള രണ്ട് ആര്‍ആര്‍ടി സംഘങ്ങൾ ഇന്ന് വയനാട്ടിലെത്തും.

കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിന്റെ വീടു സന്ദർശിച്ച് ശശി തരൂർ എംപി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി തരൂർ പറഞ്ഞു. മനുഷ്യ – മൃഗ സംഘർഷം ഒഴിവാക്കാൻ ഉചിതമായസംവിധാനം വേണം. കൂടല്ലൂരിൽ സന്ധ്യ നേരത്ത് റദ്ദാക്കിയ സർവീസ് കെഎസ്ആർടിസി പുനസ്ഥാപിക്കണം. വന്യമൃഗ പ്രശ്നങ്ങൾ പാർലമെൻറിൽ ഉന്നയിക്കുമെന്നും ശശി തരൂർ MP വ്യക്തമാക്കി

Advertisement