കുന്നംകുളം വലിയങ്ങാടിയിൽ ഗുണ്ടാ ആക്രമണം

തൃശൂര്‍.കുന്നംകുളം വലിയങ്ങാടിയിൽ ഗുണ്ടാ ആക്രമണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പിന്തുടർന്നെത്തി ആക്രമിച്ചു. അംഗപരിമിതൻ അടക്കം മൂന്ന് യുവാക്കൾക്ക്‌ പരിക്കേറ്റു. അഞ്ഞൂർ കമ്പനിപ്പടി സ്വദേശികളായ അഭിജിത്ത്‌ (23), വീട്ടിൽ ഷഹനാസ്‌ (21), അഭിനവ്‌ (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഷഹനാസ്‌ അംഗപരിമിതനാണ്‌. ആറ്‌ ബൈക്കുകളിലായെത്തിയ പന്ത്രണ്ടംഗ ഗുണ്ടാ സംഘമാണ് ആക്രമിച്ച്‌ പരിക്കേൽപ്പിച്ചത്‌

Advertisement