ഡോ.ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിൻ്റെ ജാമ്യഹർജി തള്ളി

തിരുവനന്തപുരം. മെഡിക്കൽ കോളേജിലെ യുവഡോക്ടർ ഡോ.ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിൻ്റെ ജാമ്യഹർജി തള്ളി.തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രെറ്റ് കോടതിയാണ് തള്ളിയത്.അതേ സമയം
കേസിൽ പ്രതിയായ റുവൈസിന്റെ പിതാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഡോ.റുവൈസിന്റെ ജാമ്യത്തെ എതിർത്തു ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷൻ
കോടതിയിൽ ഉന്നയിച്ചത്.ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു ഷഹന
റുവൈസിന് വാട്ട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു.ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്തു.
ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും
പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ചാണ് റുവൈസിന്റെ ജാമ്യഅപേക്ഷ കോടതി തള്ളിയത്.
അതേസമയം റുവൈസിൻ്റെ പിതാവിനെ കണ്ടെത്താൻ ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള ഇടങ്ങളിൽ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം.

Advertisement