ഇവനെക്കാൾ നല്ല ചെറുക്കനെ ആ പെൺകുട്ടിയ്ക്ക് കിട്ടിയേനെ,ഡോ.ഷഹ്നയുടെ മരണത്തിൽ ഗണേഷ് കുമാർ

കൊല്ലം.ഇവനെക്കാൾ നല്ല ചെറുക്കനെ ആ പെൺകുട്ടിയ്ക്ക് കിട്ടിയേനെ, ഡോ.ഷഹ്നയുടെ മരണത്തിൽ ഗണേഷ് കുമാർ പ്രതികരിച്ചു.

നാണം കെട്ട വാർത്തയെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു. അവന് സ്ത്രീധനമായി ഒന്നര കിലോ സ്വർണ്ണം വേണം പോലും.
ആ മഹാപാവിയെ വെറുതെ വിടരുത്. പല സമുദായവും ഇത്തരത്തിൽ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നു.
പല സമുദായവും ഇത്തരത്തിൽ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇവനെക്കാൾ നല്ല ചെറുക്കനെ ആ പെൺകുട്ടിയ്ക്ക് കിട്ടിയേനെ ഇത്തരക്കാരനായ പണക്കൊതിയനൊപ്പം ജീവിച്ചിട്ട് എന്ത് നേടും?

സ്ത്രീധനം ചോദിച്ചു വരുന്നവരോട് പോടാ എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം.രക്ഷിതാക്കളും തയ്യാറാകണമെന്നും കെ ബി ഗണേഷ് കുമാർ. ഇതുപോലുള്ള ആളുകളാണ് മെഡിക്കൽ കോളേജിൽ ഇരിക്കുന്നത്.

തുല്യ യോഗ്യതയുള്ള പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒന്നര കിലോ സ്വർണ്ണവും , കാറുo ചോദിക്കുന്നവരാണ്
വയർ കീറാൻ പൈസ ചോദിക്കുന്നത്. തെറ്റ് പറയാൻ പറ്റില്ല. ദുഷ്ടന്മാരായ ചിലർ ഉണ്ട്.അത് എന്ന് പറയുമെന്നും കെ ബി ഗണേഷ് കുമാർ എം എൽ എ. സർക്കാരിൻ്റെ ചിലവിലാണ് ഇവർ എം ബി ബി എസ് ഡിഗ്രി എടുത്തതെന്നും ഗണേഷ് കുമാർ.

Advertisement