കെ ബി ഗണേഷ് കുമാർ ഇന്ന് ചുമതല ഏൽക്കും

തിരുവനന്തപുരം .പുനഃസംഘടനയെ തുടർന്ന് മന്ത്രിസഭയിൽ എത്തിയ കെ ബി ഗണേഷ് കുമാർ ഇന്ന് ചുമതല ഏൽക്കും. സത്യപ്രതിജ്ഞക്ക് ശേഷം കടന്നപ്പള്ളി രാമചന്ദ്രൻ സെക്രട്ടറിയേറ്റിൽ എത്തി ചുമതല ഏറ്റെങ്കിലും കെബി ഗണേഷ് കുമാർ ഓഫീസിൽ എത്തിയിരുന്നില്ല. ഗതാഗത വകുപ്പിന് പുറമേ സിനിമാ വകുപ്പ് കൂടി വേണമെന്ന് ആവശ്യം മുന്നോട്ടു വച്ചെങ്കിലും മുഖ്യമന്ത്രിയും സിപിഐഎമ്മും ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. രാവിലെ നടക്കുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ആയിരിക്കും ഗണേഷ് കുമാർ ഓഫീസിൽ എത്തി ചുമതല ഏൽക്കുക

Advertisement