നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഏഴാംമൈൽ മുതൽ ശാസ്താംനട വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട: ഡിസംബർ 18ന് ചക്കുവള്ളിയിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഏഴാംമൈൽ മുതൽ ശാസ്താംനട വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ
പോരുവഴി കിഴക്ക് മേഖല കമ്മിറ്റിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ശിവശങ്കര പിള്ള ഫ്ലാഗ് ഓഫ് ചെയ്‌തു,സമാപന യോഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.മനു ഉദ്ഘാടനം ചെയ്തു.എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി സെന്റർ അംഗം ബി.ബിനീഷ്,ഡിവൈഎഫ്ഐ
ബ്ലോക്ക് ട്രഷറർ പി.കെ ലിനു,മേഖല കമ്മിറ്റി സെക്രട്ടറി അഡ്വ.കെ.എസ് അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Advertisement