അഞ്ചാം ക്ലാസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം

ചാലക്കുടി. അഞ്ചാം ക്ലാസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബവും ജന പ്രതിനിധികളും. അപ്പന്‍റിക്സിന് ചികിത്സ തേടി തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിയിട്ടും രോഗ നിര്‍ണയത്തില പിഴവ് മരണത്തിലേക്ക് നയിച്ചെന്നാണ് ആരോപണം.

ഉത്തരവാദികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. അപ്പന്‍റിക്സ് ഗുരുതരമാണെന്ന് കണ്ടെത്തി കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നു

എന്നാൽ മെഡിക്കൽ കോളേജിലെ പരിശോധനയിൽ അപ്പൻഡിക്സ് കണ്ടെത്തിയിരുന്നില്ല.പിന്നീട് കുട്ടിക്ക് വയറുവേദനയ്ക്കുള്ള മരുന്ന് നൽകി ആശുപത്രിയിൽ നിന്ന് മടക്കി അയക്കുകയായിരുന്നു.രണ്ടുദിവസത്തിന് പിന്നാലെ ചർദ്ദി അനുഭവപ്പെട്ട കുട്ടി മരണപ്പെട്ടു.

കൃത്യമായ ചികിത്സ ലഭിക്കാഞ്ഞതാണ് കുട്ടി മരണപ്പെടാൻ കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം.അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അനീറ്റ ടി ആർ കഴിഞ്ഞമാസം 26നാണ് മരിച്ചത്

Advertisement