ചാമ്പ്യൻസ് ലീഗ് വള്ളം കളിക്ക് ശേഷം ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

ആലപ്പുഴ. ചാമ്പ്യൻസ് ലീഗ് വള്ളം കളിക്ക് ശേഷം ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. ഫൈനൽ മത്സരത്തിൽ വിജയിച്ച ശേഷം സ്റ്റാർട്ടിങ് പോയിന്റിലേക്ക് മടങ്ങുകയായിരുന്ന
വീയപുരം ചുണ്ടനും മറ്റൊരു ബോട്ടുമായി കൂട്ടി ഇടിക്കുകയായിരുന്നു.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വിയപുരം ചുണ്ടനിലേക്കാണ് ട്രാക്കിലേക്ക് കടന്നുവന്ന ബോട്ട് ഇടിച്ചത്.
പാണ്ടനാട് നടന്ന സിബിഎൽ ഫൈനൽ മത്സരത്തിനിടെയായിരുന്നു അപകടം. അപകടത്തിൽ വീയപുരം ചുണ്ടന്റെ കൂമ്പ് ഒടിഞ്ഞു.
ആർക്കും പരിക്കില്ല. എല്ലാവരും നീന്തി രക്ഷപ്പെട്ടു.

file pic.

Advertisement