എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ വീണ്ടും വാഹനാപകടം,പൊലീസ് കണ്ടിട്ടും നിര്‍ത്താതെ പോയി

കോഴിക്കോട്ടെ. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ വീണ്ടും വാഹനാപകടം. മാടാമ്പുറം വളവിൽ
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വളവും ഇറക്കവും ഉള്ള സംഭവ സ്ഥലത്ത്
ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ നേരത്തെയും അപകടത്തിൽ പെട്ടിട്ടുണ്ട്. മുക്കം ഫയർ ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരനെ പുറത്തെടുത്തത്. എന്നാൽ സംഭവം കണ്ടിട്ടും പൊലീസ് വാഹനം നിർത്താതെ പോയതായി ദ്യക്‌സാക്ഷികൾ ആരോപിച്ചു. അപകടത്തിന്റെയും പൊലീസ് വാഹനം കടന്ന് പോകുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നു.

Advertisement