പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി

പാലക്കാട്:
പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതും കൊണ്ട് നടന്നോ. ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി വി അൻവറും കുടുംബവും കൈവശം വെച്ചിരിക്കുന്ന 6.24 ഏക്കർ ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശ്ശേരി ലാൻഡ് ബോർഡ് രണ്ട് മാസം മുമ്പ് ഉത്തരവിട്ടിരുന്നു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലെങ്കിൽ ഒരാഴ്ചക്കുള്ളിൽ തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യു വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം.

Advertisement