കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; കസ്റ്റഡിയിലെടുത്തവരെ അടൂർ കെ എ പി ക്യാംപിലെത്തിച്ചു

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലെടുത്ത മൂന്നു പേരെ അടൂർ കെഎപി മുന്നാം ബറ്റാലിയൻ ക്യാംപിലെത്തിച്ചു. ചാത്തന്നൂർ സ്വദേശികളായ പദ്മകുമാർ, ഭാര്യ അനിത,മകള്‍ അനുപമ എന്നിവരാണ് പിടിയിലായിരിക്കുന്നത്. കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തികതർക്കമാണ് കുട്ടിയെ തട്ടിയെടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം.

മൊബൈൽ നമ്പറും കുട്ടി നൽകിയ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിനൊടുവിൽ തെങ്കാശിയിലെ പുളിയറയിൽ നിന്ന് കൊല്ലം എസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടി കൂടിയത്. നീലക്കാറിലാണ് തന്നെ കൊണ്ടു വന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മറ്റു സിസിടിവി ദൃശ്യങ്ങളിലും നീലക്കാർ വ്യക്തമായിരുന്നു.

മകൾക്കും ഭാര്യയ്ക്കും സംഭവത്തില്‍ പങ്ക്.ഇവർ മൂന്ന് പേരും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്.1 വർഷം നീണ്ട പദ്ധതി.

10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം.10 ലക്ഷo രൂപ നൽകിയാൽ കുട്ടിയെ നൽകാമെന്ന് പേപ്പറിൽ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരൻ്റ കൈയ്യിൽ ഈ പേപ്പർ നൽകാൻ കഴിഞ്ഞില്ല.കടുത്ത സാമ്പത്തിക പ്രശ്നം അലട്ടിയിരുന്നു.

നീല കാറിന്‍റെ ഉടമയുടെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയത്. ഓട്ടോ കണ്ടെത്താനായതും ഗുണമായി പ്രതികളുടെ രേഖാചിത്രവും പുറത്തു വന്നിരുന്നു. അതേ സമയം കസ്റ്റഡിയിലെടുത്തവരുടെ ഫോട്ടോ കുട്ടിയെ കാണിച്ചെങ്കിലും കുട്ടി ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

Advertisement