അബിഗേലിനെ തട്ടികൊണ്ട് പോയ സ്ത്രീയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു

കൊല്ലം:
ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ സ്ത്രീയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.പ്രതികൾ കൊല്ലം ജില്ല വിട്ടിട്ടില്ലന്ന നിഗമനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആറു വയസുകാരി അബിഗേല്‍ സാറാ അമ്മത്തണലില്‍. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനുശേഷം അബിഗേലിനെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. പൊലീസും ജനങ്ങളും സംസ്ഥാനത്തുടനീളം അരിച്ചുപെറുക്കാന്‍ തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് കുറ്റവാളികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീയെന്നു സംശയിക്കുന്നയാളുടെ കല്ലമ്പലം ഞെക്കാട്ടെ വാടകവീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും തട്ടിക്കൊണ്ടുപോകലുമായി ഇവര്‍ക്കു ബന്ധമില്ലെന്നു പോലീസ്. പ്രതികളെ വൈകാതെ പിടികൂടുമെന്ന് പോലീസ്.
അബിഗേല്‍ കുടുംബസമേതം ഇന്നു ഉച്ചയോടെ വീട്ടിലെത്തും

Advertisement