അബീഗെയ്ൽ: ഓയൂരിലും, ഇസ്രായേലിലും തട്ടികൊണ്ട് പോയത് അബീഗെയ്ൽ എന്ന പേര് കാരിയെ

Advertisement

കൊല്ലം: ഇസ്രായേലിൽ നിന്ന് ഹമാസ് തട്ടികൊണ്ട് പോയ അനേകം കുട്ടികളുടെ കൂട്ടത്തിലും അബീ ഗെയ്ൽ എന്ന പേരുള്ള ഒരു നാല് വയസ്കാരി ഉണ്ടായിരുന്നു. സമാനമായ പേരുള്ള ഒരു കുട്ടിയെ ആണ് ഇന്നലെ കൊല്ലം ഓയൂരിൽ നിന്നും തട്ടിക്കൊണ്ട് പോയത്.
ഹമാസ് തട്ടിക്കൊണ്ട് പോയ അബിഗെയ്ല്‍ ഏദന്‍ എന്ന നാലു വയസ്സുകാരി ഒന്നര മാസത്തിന് ശേഷം മോചിപ്പിക്കപ്പെട്ടു, എന്നാൽകുട്ടിയുടെ മുന്നില്‍ വച്ച്‌ മാതാപിതാക്കളെ കൊലപ്പെടുത്തി.
ഒൻപത് കുട്ടികളും ഒരു റഷ്യന്‍ പൗരനുമുള്‍പ്പെടെ 17 പേരടങ്ങുന്ന മൂന്നാംഘട്ട ബന്ദിസംഘത്തെ ഞായറാഴ്ച രാത്രി ഹമാസ് വിട്ടയച്ചു. റാഫ അതിര്‍ത്തിയില്‍വെച്ച്‌ ഇസ്രയേലിന് കൈമാറി. ഇക്കൂട്ടത്തിൽ അബി ഗെയ്ലും ഉൾപ്പെടുന്നു. ഒക്ടോബര്‍ ഏഴിന്റെ ആക്രമണത്തില്‍ പിടികൂടപ്പെട്ട ബന്ദികളെയാണ് വിട്ടയച്ചത്. ഇതില്‍ മൂന്നിനും 16നും ഇടയില്‍ വയസ്സുള്ള ഏഴുകുട്ടികളും, ആറുസ്ത്രീകളുമാണ് .

അബിഗെയ്ല്‍ ഏദന്‍ എന്ന നാലു വയസ്സുകാരിയാണ് ഒന്നര മാസത്തിന് ശേഷം മോചിപ്പിക്കപ്പെട്ടത്. അമേരിക്കന്‍ വംശജരാണ് അബിഗെയ്‌ലിന്റെ മാതാപിതാക്കള്‍. വെടിനിര്‍ത്തലിന്റെ മൂന്നാം ദിവസമാണ് അബിഗെയ്‌ലിന്റെ മോചനം സാധ്യമായത്. ബൈബിളില്‍ പരാമര്‍ശിക്കുന്ന അബിഗെയില്‍ എന്നാല്‍ സ്നേഹത്തിന്‍റെ രക്ഷിതാവ് എന്നാണ് അര്‍ത്ഥം

കൊല്ലം ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം ഇന്നലെ വൈകിട്ട് 4.45 നു ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. ഓയൂര്‍ കാറ്റാടിമുക്കില്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ കണ്ടെത്താന്‍ തെരച്ചില്‍തുടരുകയാണ്.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മൂന്നു മണിക്കൂറിനുശേഷമാണ് മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് കുഞ്ഞിന്റെ അമ്മയ്ക്കു ഫോണ്‍ സന്ദേശം എത്തിയത്. പിന്നീട് ബന്ധുവിനെ വിളിച്ച് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നാല്‍ രാവിലെ പത്തിനു കുട്ടിയെ തിരിച്ചേല്‍പിക്കുമെന്ന് ഒരു സ്ത്രീയാണ് അറിയിച്ചത്. ഫോണ്‍ നമ്പര്‍ പാരിപ്പള്ളിയിലെ ഒരു കടയിലേതാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്നു കണ്ടെത്തിയ കാറിന്റെ നമ്പര്‍ ഒരു ബൈക്കിന്റേതാണ്.

Advertisement