നോയിഡയില്‍ കാറിന് തീപിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു

Advertisement

നോയിഡ. സെക്ടര്‍ 119ല്‍ കാറിന് തീപിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന യുവാക്കളാണ് മരിച്ചത്.

കാറിന് തീപിടിച്ചതോടെ ഇവര്‍ക്ക് പുറത്തിറങ്ങാനായില്ല.

കാറിലെ എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് അകത്ത് കത്തിക്കരിഞ്ഞ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സെക്ടര്‍ 53ല്‍ താമസിക്കുന്ന വിജയ് (27), അനസ് (27) എന്നിവരാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
കാറോടിച്ചിരുന്ന വിജയ് സ്വകാര്യ കമ്ബനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. അനസ് ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Advertisement