നവ കേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു

കോഴിക്കോട്.മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു. രാവിലെ 9 മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിലാണ് പ്രഭാത യോഗം. 11ന് തിരുവമ്പാടി മണ്ഡലത്തിലും ഉച്ചകഴിഞ്ഞ് മൂന്നിന് കൊടുവള്ളിയിലും വൈകിട്ട് 4. 30ന് കുന്നമംഗലത്തുമാണ് പര്യടനം. വൈകിട്ട് ആറിന് ബേപ്പൂർ മണ്ഡലത്തിലെ നവ കേരള സദസോടെ ജില്ലയിലെ പര്യടനം പൂർത്തിയാകും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കളമശ്ശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ
നവ കേരള സദസ്സിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്.

Advertisement