കൊച്ചി കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ അപകടം നാലുവിദ്യാര്‍ഥികള്‍ മരിച്ചു

കൊച്ചി. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യില്‍ ടെക് ഫെസ്റ്റിനിടെ അപകടം.നാലുവിദ്യാര്‍ഥികള്‍ മരിച്ചു. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ തിക്കും തിരക്കുമുണ്ടായാണ് സംഭവം.46 പേര്‍ക്ക് പരുക്കുണ്ട്. പ്രശസ്ത ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. രണ്ടുപെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. പരുക്കേറ്റ പലരുംടേയും നില ഗുരുതരമാണ്.

കുസാറ്റില്‍ ധിഷ്ണ എന്ന പേരില്‍ ടെക് ഫെസ്റ്റ് ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ് . ഇതോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ആറുമണിക്കാണ് നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ തുടങ്ങിയത്. ഓഡിറ്റോറിയത്തില്‍ നടന്ന ഗാനസന്ധ്യ പുറത്തുനിന്നുള്ളവര്‍ക്കും ശ്രവിക്കാവുന്ന രീതിയിലായിരുന്നു ക്രമീകരിച്ചത്.

ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകള്‍ രാവിലെ മുതല്‍ ഇവിടേയ്ക്ക് എത്തിയിരുന്നു. ഗാനസന്ധ്യ ആരംഭിച്ചതിനു പിന്നാലെ മഴ പെയ്യുകയും ആളുകള്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചെത്തിയതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. പരിക്കേറ്റ 12 പേരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisement