പറന്നു വന്നുചേര്‍ന്ന ഒരു ഹൃദയം

കൊച്ചി. ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കായംകുളം സ്വദേശി ഹരിനാരായണന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. നാല് മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്.

രാവിലെ 11.30ഓടു കൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. തമിഴ്നാട് സ്വദേശിയായ സെൽവന്റെ ഹൃദയം നാലര മണിക്കൂ‍ർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഹരിനാരയണനിൽ തുന്നിച്ചേ‍ർത്തു. ശസ്ത്രക്രിയ വിജയകരമായെന്നും
ഹരിനാരായണനിൽ ഹൃദയം മിടിച്ചുതുടങ്ങിയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 48 മണിക്കൂർ കൂടി ഹരിനാരായണൻ നിരീക്ഷണത്തിൽ തുടരുമെന്നും ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയകരമെന്നും ഡോ ജോസ് ചാക്കോ പെരിയപ്പുറം.

ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്ന് ഹരി നാരായണെന്റെ കുടുംബം.തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും രാവിലെ11.10ന് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച ഹൃദയം വഴിയില്‍ താമസമൊന്നുമില്ലാതെ ആസൂത്രണം ചെയ്തവിധം ലിസി ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ എത്തിക്കുകയായിരുന്നു. ഡോ. ജോസ് ചാക്കോ പെരിയപുറത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

Advertisement