തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആരെങ്കിലും ഉപയോഗിച്ചോയെന്ന് അറിയില്ലെന്ന് രാഹുല്‍

തിരുവനന്തപുരം.യൂത്ത് കോൺഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആരെങ്കിലും ഉപയോഗിച്ചോയെന്ന് അറിയില്ലെന്ന്
രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം
രാഹുലിനെ വിട്ടയച്ചു.നാളെ വിളിച്ചാലും വീണ്ടും മൊഴി നല്‍കാന്‍ തയാറാണെന്ന് ചോദ്യംചെയ്യലിന് ശേഷം രാഹുൽ പ്രതികരിച്ചു.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിർമ്മിച്ച കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രാഹുൽ സഹായിച്ചുവെന്ന
സംശയത്തെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ.പ്രതികളുമായുള്ള അടുപ്പം സമ്മതിച്ചെങ്കിലും വ്യാജകാര്‍ഡ് ഉണ്ടാക്കിയതായി അറിയില്ലെന്ന് രാഹുൽ മൊഴി നൽകി.വ്യാജ ഐ ഡി നിർമ്മിച്ച കാർഡ് CR CARD ആപ്ലിക്കേഷൻ കണ്ടിട്ടില്ലെന്നും
മൊഴി നൽകിയിട്ടുണ്ട്.വിളിച്ചാൽ നാളെയും ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുൽ പ്രതികരിച്ചു

രാഹുലിനെ കോൺഗ്രസിന് സംശയമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കി.യൂത്ത്കോൺഗ്രസ്സ് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി
ഗോവിന്ദൻ ആവർത്തിച്ചു.രാഹുലിന്റെ മൊഴികള്‍ വിലയിരുത്തിയ ശേഷമാവും വീണ്ടും ചോദ്യം ചെയ്യണോയെന്ന് പൊലീസ് തീരുമാനിക്കുക.അതേസമയം യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് പല ജില്ലകളിലും വ്യാജ ഐ
ഡി കാര്‍ഡുകള്‍ നിര്‍മിച്ചെന്ന് സ്ഥിരീകരിച്ചു പോലീസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Advertisement