സ്വര്‍ണ്ണവില ഈമാസത്തെ ഉയര്‍ന്നനിലയില്‍

Advertisement

തിരുവനന്തപുരം: ഒരു പവന്‍ സ്വര്‍ണത്തിന് 45,680 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഒരു ഗ്രാം സ്വര്‍ണത്തിന് 5710 രൂപയാണ് വില. നാല് ദിവസങ്ങളായി 45480 രൂപ എന്ന നിലയില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില 200 രൂപ കൂടിയാണ് 45,680 രൂപ എന്ന നിലയിലെത്തിയത്.

വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

പണിക്കൂലി, ജി.എസ്.ടി എന്നിവ കൂടിയാകുമ്ബോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ അരലക്ഷത്തോളം രൂപ ഉപഭോക്താക്കള്‍ ചെലവാക്കേണ്ടി വരും. വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണവില വീണ്ടും ഉയരാനുള്ള സാധ്യതയും വ്യാപാരികള്‍ തള്ളിക്കളയുന്നില്ല.

Advertisement